ഈ പുസ്തകത്തിലൂടെ സഞ്ചരിച്ച് കഴിഞ്ഞാൽ ഒരു കാലഘട്ടമിങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാം, അതിൽ യാത്രകളുണ്ട്, റീസ് കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളുണ്ട്, അതിൽത്തന്നെ ചില പ്രത്യേക മനുഷ്യരെക്കുറിച്ച് റീസെഴുതിയത് ഇപ്പോഴും എന്റെ മനസ്സിൽക്കൂടി ഓടിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള മനുഷ്യരോട് നമുക്കും മാനസികമായ ഒരടുപ്പം അനുഭവപ്പെട്ടുപോകും നമ്മളെ ഒരേസമയം ചിരിപ്പിക്കുവാനും, നൊമ്പരപ്പെടുത്തുവാനും, ചിന്തിപ്പിക്കുവാനും സാധിക്കുന്ന വിഷയങ്ങൾ ഈ പേജുകളിൽ അടങ്ങിയിരിക്കുന്നു. വളരെ കൗതുകകരമായ വസ്തുതകളും, എല്ലാവരുടെയും ജീവിതത്തിലുണ്ടാകാവുന്ന ചെറിയ കാര്യങ്ങളുടെ രസകരമായ വിവരണങ്ങളും ഒക്കെയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ആരേയും വേദനിപ്പിക്കാത്ത അനുഭവങ്ങളുടെയും, നഷ്ടമായ സൗഹൃദങ്ങളുടെയും, സുന്ദരമായ ഓർമ്മകളുടേയുമൊക്കെ സുഖമുള്ള... നിഷ്കളങ്കതയാർന്ന ഹൃദ്യമായ എഴുത്താണ് റീസിന്റേത്.
പ്രേംകുമാർ (ആക്ടർ)
top of page

SKU: 331
₹299.00 Regular Price
₹221.26Sale Price
bottom of page


