top of page

മലയാളത്തിന് അപരിചിതമായ ദേശങ്ങൾ അടയാളപ്പെടുത്തുന്ന തീക്ഷ്ണമായ രചന. യേശുവിന്റെ കാലം മുതൽ കോവിഡ് കാലം വരെയുള്ള മനുഷ്യചരിത്രത്തിലെ വേറിട്ട ചില കാല്പാടുകൾ ആ നദിയുടെ തീരത്ത് പതിഞ്ഞു കിടക്കുന്നു. ഒറ്റിനും ചതിക്കും അധിനിവേശത്തിനും ഇരകളാകുന്ന പലസ്തീനികളുടെ ജീവിതഗാഥ അതിന്റെ കൈവഴിയാണ്. ജന്മനാട്ടിൽ സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ലോകത്തിലെ ജനസമൂഹങ്ങളിലേക്കെല്ലാം അത് വഴിച്ചാൽ വെട്ടുന്നു. മലയാളിയായ മെത്തപ്പേലെത് റൂത്തിന്റെ കുരിശിന്റെ വഴിയിലൂടെയുള്ള യാത്രയാണ് ഈ നോവൽ. എല്ലാ മുൾക്കിരീടങ്ങളും ഒന്നിച്ചണിയുന്ന ജനതയെ അവൾ വഴിയിൽ കണ്ടുമുട്ടുന്നു. കവികളുടെ നാട്ടിൽ വെച്ച് റൂത്ത് മനുഷ്യസംസ്‌കാരത്തിന്റെ വ്യാഖ്യാതാവും കൊടുംഹിംസയുടെ ദൃക്‌സാക്ഷിയുമാകുന്നു. പ്രണയംപോലും നീതിയുടെ കുരിശെന്ന് അവൾ തിരിച്ചറിയുന്നു. വയനാടൻ കൈമപ്പാടത്തിന്റെ മണമുള്ള കാറ്റിൽനിന്ന് ജീവിതസമരത്തിൽ പല ഭൂഖണ്ഡങ്ങളിൽ എത്തിപ്പെടുന്ന നായികയിലൂടെ എഴുത്തുകാരി മലയാളിസ്ത്രീയുടെ തൊഴിൽപ്രവാസത്തിന്റെ ഭൂപടവും വരയ്ക്കുന്നു. ഒപ്പം തൊഴിൽച്ചതികളുടെ കാണാക്കയങ്ങളും. ഒരിക്കൽകൂടി നീതിയുടെ കുരിശണിയുന്ന മനുഷ്യഭാവന കാണാൻ വരൂ ഈ നദിക്കരയിലേക്ക്.

Aa Nadiyodu Peru Chodikkaruth Sheela Tomy

SKU: 135
₹360.00 Regular Price
₹266.40Sale Price
Quantity
    bottom of page