top of page

''ഭാവനാ സമ്പന്നമായൊരു ഹൃദയം ധൈഷണിക മണ്ഡലങ്ങളില്‍ വ്യാപരിക്കുമ്പോഴുണ്ടാകുന്ന തെളിച്ചം അനുഭവിച്ചറിയണമെന്നുണ്ടോ? ഡോ. ഖദീജാ മുംതാസിന്റെ ഉപന്യാസങ്ങളിലൂടെ സഞ്ചരിച്ചാല്‍ മതിയെന്നു ഞാന്‍ പറയും. വായിക്കുംതോറും മനസിനെ ഉന്മിഷത്താക്കുകയും പ്രഭാപൂര്‍ണമാക്കുകയും ചെയ്യാന്‍ തക്ക ഊര്‍ജ്ജം അവ നിരന്തരം പ്രസരിച്ചുകൊണ്ടിരിക്കുന്നു. ഏതു കെട്ടകാലത്തും ഒരു മലയാളി മനസ് കെടാതെ കാത്തുസൂക്ഷിക്കുന്നതുകൊണ്ടാകാം അപൂര്‍വ്വമായ ഈ തിളക്കം ഖദീജാ മുംതാസിന്റെ രചനകള്‍ക്കു കൈവരുന്നത്. സര്‍ഗസൃഷ്ടികളിലൂടെയുള്ള ആത്മായനമായി സ്വന്തം നിരീക്ഷണങ്ങളെ ഒരിക്കല്‍ ഡോ. ഖദീജാ തന്നെ വിശേഷിച്ചിട്ടുമുണ്ടല്ലോ. 'അവനവനോട് തന്നെയുള്ള സംസാരങ്ങള്‍' എന്ന പുസ്തകശീര്‍ഷകവും മറ്റൊന്നല്ല നമ്മോടു പറയാതെ ശ്രമിക്കുന്നത്.''

Avanavanod Thanneyulla samsarangal Khadeeja Mumthas

SKU: 065
₹380.00 Regular Price
₹281.20Sale Price
Quantity
    bottom of page