top of page

പോര്‍ബന്തര്‍ മുതല്‍ രാജ്ഘട്ട് വരെ ഗാന്ധിയുടെ കാല്പാടുകള്‍ തേടി ഒരു യാത്ര

പോര്‍ബന്തര്‍, രാജ്‌കോട്ട്, സബര്‍മതി, വാര്‍ധ, ഡല്‍ഹി…

സ്വതന്ത്രഭാരതത്തെ സൃഷ്ടിക്കാന്‍ തികച്ചും പ്രായോഗികമായ കര്‍മപദ്ധതികളും ആശയങ്ങളും നിറയെ മനുഷ്യസ്‌നേഹവുമായി ഗാന്ധി നടന്നുനീങ്ങിയ വഴികള്‍. ലോകത്തിന് സഹനസമരത്തിന്റെയും ലളിതജീവിതത്തിന്റെയും നൂതനസന്ദേശങ്ങള്‍ നല്കിയ ഈ വഴികളിലൂടെ മഹാത്മജിയുടെ പാദമുദ്രകള്‍ക്കു പിറകേ മഹത്തായ ആ ജീവിതത്തെ തേടി നടത്തിയ യാത്രയുടെ പുസ്തകം അപൂര്‍വ ചിത്രങ്ങളോടെ.

ഗാന്ധിയുടെ കണ്‍മുന്നില്‍ ജനിച്ചുവളര്‍ന്ന കുസുംശങ്കര്‍ റാവു പണ്ഡേയും ഗാന്ധി വളര്‍ത്തിയ നാരായണ്‍ദേശായിയും ഗാന്ധിക്ക് ജീവിതം സമര്‍പ്പിച്ച ഹീരാഭായിയും പലപല വഴികളിലൂടെ ഗാന്ധിയിലേക്കെത്തിയവരും ഗാന്ധിയോടു വിയോജിക്കുന്നവരും കടന്നുവരുന്ന ഈ പുസ്തകത്തില്‍ പലയിടങ്ങളിലും ഗാന്ധിയെയും കണ്ടുമുട്ടാം.

ശ്രീകാന്ത് കോട്ടക്കലിന്റെ പുതിയ യാത്രാപുസ്തകം.

Gandhi Nadanna Vazhikaliloode Sreekanth Kottakkal

SKU: 384
₹210.00 Regular Price
₹168.00Sale Price
Quantity
    bottom of page