ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ നോവല്‍. കൗമാരകാലത്ത് മാന്ത്രികവിദ്യ പഠിക്കാന്‍ ശ്രമിച്ച ചുള്ളിക്കാട് തന്റെ മാന്ത്രികാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ചകൃതി. 1975-ല്‍ പതിനെട്ടാമത്തെ വയസ്സിലാണ് അദ്ദേഹം ഇതെഴുതിയത്. 1977-ല്‍ വീക്ഷണം വാരികയുടെ വിശേഷാല്‍പതിപ്പില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. നഷ്ടപ്പെട്ടുപോയി എന്നുകരുതിയ നോവല്‍ അടുത്തകാലത്താണ് കണ്ടെടുക്കപ്പെട്ടത്. ഹിരണ്യം എന്ന പ്രസ്തുത നോവല്‍ ആദ്യമായി പുസ്തകരൂപത്തില്‍ ഡി.സി.ബുക്‌സിലൂടെ പുറത്തുവന്നു. ഏതാനും മനുഷ്യജന്മങ്ങളുടെ തീവ്രമായ പകയുടെയും തീക്ഷ്ണമായ കാമത്തിന്റെയും വിഭ്രാന്തവും മായികവുമായ ഒരു മറുലോകം തുറന്നുകാട്ടുവാനുള്ള ശ്രമം സഫലമായെന്ന് ഈ ലഘുനോവല്‍ നമ്മെ ബോധ്യപ്പെടുത്തും.
Hiranyam Balachandran Chullikkad
SKU: 669
₹60.00 Regular Price
₹44.40Sale Price
Out of Stock



