top of page

 

ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച് ഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം ഇപ്രകാരം അരുൾ ചെയ്തു. 2023 ലാണ് ഷിനു.എം.എസ് പാർവതി എന്ന നോവലുമായി Era Books നെ സമീപിക്കുന്നത്. അതുവരെ പ്രസിദ്ധീകരിക്കപ്പെട്ട വെള്ള സാരിയുടുത്ത യക്ഷി സങ്കല്പത്തിനപ്പുറം വ്യത്യസ്ഥതയുള്ളൊരു യക്ഷികഥ എന്ന നിലയിൽ ആ നോവൽ ഞങ്ങൾക്ക് സ്വീകാര്യമായിരുന്നു. പിന്നെ അധികമൊന്നും ആലോചിക്കാതെ തന്നെ നോവൽ പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. നോവലിന്റെ കാമ്പ് ചികഞ്ഞതിനൊപ്പം അതിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ Era Books ന്റെ ഭാവിയായ EU (Era universe) ൽ പാർവതിക്കും സ്ഥാനമുണ്ടെന്ന് ടീം Era മനസിലാക്കിയെങ്കിലും പൂർണ്ണമായും എഴുതി തീർത്ത് എഡിറ്റ്‌ കഴിഞ്ഞ് പ്രിന്റിനൊരുങ്ങിയ നോവലിൽ ഒരു എഴുത്തുകാരൻ തിരുത്തലുകൾ വരുത്തുമോയെന്ന ആശങ്കയോടെ തന്നെ വിഷയം ഞങ്ങൾ ഷിനുവിന് മുന്നിൽ അവതരിപ്പിച്ചു. എന്നാൽ അവിടുന്ന് ലഭിച്ച മറുപടി തീർത്തും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മാറ്റം വരുത്താൻ എഴുത്തുകാരൻ ഡബിൾ ഓക്കെ. എഡിറ്റ്‌ കഴിഞ്ഞ നോവൽ പിന്നെയും തിരുത്തപ്പെട്ടു. പിന്നീട് ഷിനു പാർവതി വായിച്ചപ്പോൾ അത് പിശാചിന്റെ കഥ പറയുന്ന ജഹന്നയായിരുന്നു. ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ച നരകത്തിന്റെ കഥ പറയുന്ന ജഹന്ന സീരീസ്. അതിനു ശേഷം ജഹന്ന EU ന്റെ പുതിയ product ആയി മാറി. മാറ്റങ്ങൾ പിന്നെയും ഏറെയുണ്ടായി. കാന്തമലചരിതത്തിന്റെ രചയിതാവ് വിഷ്ണു.എം.സി-യുടെയും Era Books founder വരുണിന്റെയും നേതൃത്വത്തിൽ ജഹന്ന EU -വിൽ കൂടുതൽ ലയിച്ചു. ഒടുവിൽ വ്യത്യസ്ഥതകളുടെ കഥപറയുന്ന ജഹന്ന സീരീസ് യാഥാർഥ്യമായി. അതിനവസാനം മികച്ച പുസ്തകത്തിന് മികച്ചൊരു കവർ എന്ന ചിന്തയിലാണ് ഞങ്ങളെ എത്തിച്ചത്. നീണ്ട ഒന്നര കൊല്ലത്തെ ചിന്തകൾ. പ്രിയപ്പെട്ട ഡിസൈനർ ജിഷ്ണുദേവ് വെഞ്ഞാറമൂടിനൊപ്പം AI Artist വരുൺ കൂടി ചേർന്നതോടെ ജഹന്നയ്ക്ക് മനോഹരമായൊരു കവർ ലഭിച്ചു. അതാണ് ഞങ്ങൾ നിങ്ങൾക്ക് മുന്നിലിന്ന് അവതരിപ്പിക്കുന്നത്. Era Universe

Jahanna Shinu M S

SKU: 1094
₹460.00 Regular Price
₹368.00Sale Price
Quantity
    bottom of page