ഒരു കാൻസർ ചികിത്സാവിദഗ്ദ്ധന്റെ അനുഭവങ്ങൾ ഒരു കഥാകാരൻ പകർത്തുക. തീർത്തും അപൂർവ്വമായ കൂട്ടുകെട്ടിലൂടെ വാർന്നുവീണ ഒരു അസാധാരണ കൃതി. നിസ്സംഗനായ ഒരു കാഴ്ചക്കാരൻ മാത്രമായി മാറിനിൽക്കാത്ത ഡോക്ടർ കൊടുംവേദനയുടെ ഒരു ജന്മംതന്നെയാണ് രോഗികളുമൊത്തു ജീവിച്ചുതീർക്കുന്നത്. നന്മയും കാരുണ്യവും മറന്ന് സകലതും വെട്ടിപ്പിടിക്കാൻ വേഗത്തിൽ പായുന്ന സമൂഹത്തിന് ഒരു താക്കീതാണ് ഈ അനുഭവങ്ങൾ. ഇനിയും നിലച്ചിട്ടില്ലാത്ത നന്മയുടെ നീരൊഴുക്കിനെ ഒരു മഹാപ്രവാഹമാക്കിമാറ്റാനുള്ള ഒരു ഭിഷഗ്വരന്റെയും കഥാകൃത്തിന്റെയും യത്‌നമാണ് ഈ പുസ്തകം. പ്രശസ്ത കാൻസർ ചികിത്സകനായ ഡോ. വി.പി. ഗംഗാധരന്റെ തീവ്രാനുഭവങ്ങൾ പ്രശസ്ത കഥാകൃത്ത് കെ.എസ്. അനിയന്റെ മോഹിപ്പിക്കുന്ന ഭാഷയിലൂടെ.
Jeevithamenna Albhutham Dr V P Gangadharan
SKU: 248
₹340.00 Regular Price
₹251.60Sale Price



