നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകൾ പണിയുന്ന കുട്ടനാശാരി നാട്ടുകാരുടെ മുഴുവൻ ആരാധനാപാത്രമായിരുന്നു. അയാൾ നീലം മുക്കി വെളുപ്പിച്ച ഡബിൾ മുണ്ട് ഉടുത്തും പാന്റിട്ടും നടന്നു. അയാളോടുള്ള പെണ്ണുങ്ങളുടെ ആരാധനയിൽ അസൂയ പൂണ്ട ആണുങ്ങൾ അയാളെ ദുബായിലേക്കു പറഞ്ഞയക്കാൻ നോക്കിയെങ്കിലും അയാൾ അതിനു സമ്മതിക്കാതെ രണ്ടു പെണ്ണുങ്ങളെ കെട്ടി നാട്ടിൽത്തന്നെ കൂടി. അതോടെ നാട്ടിലെ കെട്ടിലമ്മമാർക്ക് അയാളോട് കൂടുതൽ ആരാധനയായി-നാട്ടിൻപുറങ്ങളിലെ ജീവിതങ്ങളിലൂടെ സരളമായി കഥ പറയുമ്പോഴും ആ സാരള്യത്തിലും രാഷ്ട്രീയ ധ്വനികൾ നിറയുന്ന ആറു കഥകളുടെയും ഒരു ആദ്യകാല കഥയുടെയും സമാഹാരം
Kuttan Asariyude Baryamar. M MUKUNDAN കുട്ടൻ ആശാരിയുടെ ഭാര്യമാര്‍
SKU: 505
₹160.00 Regular Price
₹118.40Sale Price



