top of page

എല്ലാറ്റിനെയും തന്റെ വരുതിയിലാക്കാൻ ത്രസിച്ചുനില്ക്കുന്ന സ്ഥിതവ്യവസ്ഥയുടെ പ്രഹരങ്ങൾ കഠിനമാണ്. ആധിപത്യ-വിധേയത്വ മൂല്യങ്ങളിൽ നിലനില്ക്കുക, അതിന്റെ പകർപ്പുകൾ നിർമ്മിച്ചുകൊണ്ടിരിക്കുക എന്നവിധം ഇരട്ടബന്ധനത്തിലാണ് ലോകജീവിതം ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ബന്ധനത്തിലായിരിക്കുമ്പോൾതന്നെ അതിന്റെ പരാധീനതകൾ തിരിച്ചറിഞ്ഞുതുടങ്ങുന്നവർ പുതുചിന്തകളുടെ സാധ്യതകൾ ആരായുന്നു. ഇത്തരമൊരു സാധ്യതയാണ് ഭൗമിക ജനാധിപത്യചിന്തയും അതിന്റെ പ്രയോഗവും. യുദ്ധം, പരിസ്ഥിതി ചൂഷണങ്ങൾ, ലൈംഗികമായ പാർശ്വവൽക്കരണം, വർണ്ണവിവേചനങ്ങൾ എന്നിവ ചോദ്യം ചെയ്യപ്പെടുന്നതിനൊപ്പം ബദൽ അന്വേഷണങ്ങളും ഉണ്ടാകുന്നു. അധികാര രാഷ്ട്രീയം, അതിന്റെ അക്രമാത്മകമായ അവസ്ഥ, ചീഞ്ഞുകഴിഞ്ഞ അതിന്റെ നില എന്നിവ വിഷയമാക്കുന്ന ഈ കൃതി ഭൗമികജനാധിപത്യത്തിന്റെ പ്രതിശബ്ദങ്ങളും പകരുന്നു. ഇത് മാനസി എന്ന നോവൽ രൂപപ്പെടുത്തുന്ന ഒരു പാഠമാണ്.

Manasi Madhavikkutty

SKU: 634
₹170.00 Regular Price
₹136.00Sale Price
Quantity
    bottom of page