top of page

തുർക്കി നോവലിസ്റ്റ് എലിഫ് ഷഫാക്കിന്റെ  ഫോർട്ടി റൂൾസ് ഓഫ് ലവിന്റെ മലയാള വിവർത്തനം. നിരവധിഭാഷക ളിൽ മൊഴിമാറ്റം ചെയ്യപ്പെട്ടതും ലക്ഷ ക്കണക്കിനു വായനക്കാരെ സ്വാധീനിച്ചതുമായ വിഖ്യാതനോവൽ. ഭർത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന എല്ല റൂബിൻസ്റ്റൺ തൊഴിലിന്റെ ഭാഗമായി ഒരു നോവൽ വായിക്കാനിടയാവുന്നു . അവരുടെ വായനയും അന്വേഷണങ്ങളും സവിശേഷ സൂഫീവ്യക്തിത്വമുള്ള നോവലിസ്റ്റിലേക്കും പ്രമേയത്തിലെ മിസ്റ്റിക്കൽ ആധ്യാത്മികാനുഭൂതികളിലേക്കും ആകൃഷ്ടയാക്കുന്നു . പ്രസിദ്ധ പേർഷ്യൻ സൂഫീകവി ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആധ്യാത്മികഗുരു ഷംസേ തബ് രീസിയും തമ്മിലുള്ള ഗാഡമായ അടുപ്പവും ഷംസ് റൂമിയിലുണർത്തുന്ന ആത്മീയാനുഭവങ്ങളുടെ ആഘാതാനുഭൂതികളുമാണ് എല്ല വായിക്കുന്ന നോവലിലൂടെ അനാവൃതമാകുന്നത് . പുറത്തുകടക്കുക എളുപ്പമല്ലാത്ത വിധം ഷംസിന്റെ പ്രണയനിയമങ്ങൾ ആത്മാവിനെയും വലയം ചെയ്യുന്നത് പോകെപ്പോകെ എല്ല അനുഭവിക്കുന്നു നിരവധിഭാഷകളിൽ മൊഴിമാറ്റപ്പെട്ട , ലക്ഷക്കണക്കിനു വായനക്കാരെ സ്വാധീനിച്ച വിഖ്യാതനോവൽ .

Tr: അജയ് പി. മങ്ങാട്ട് | ജലാലുദ്ദീൻ

Nalpathu Pranaya Niyamangal Eliph Shafak

SKU: 172
₹690.00 Regular Price
₹510.60Sale Price
Quantity
    bottom of page