top of page

ഇന്ത്യാചരിത്രത്തോടും കേരളത്തിന്റെ സവിശേഷ ചരിത്രാനുഭവങ്ങളോടും ചേർത്തുവെച്ച് മുസ്‌ലിം സ്ത്രീയുടെ മൂന്നുതലമുറ ജീവിതങ്ങളെയാണ് നീട്ടിയെഴുത്തുകളിൽ ഖദീജാ മുംതാസ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരവും അതിൽ മുസ്‌ലിങ്ങൾ വഹിച്ച വിലയേറിയ പങ്കും ഖിലാഫത്ത് പ്രസ്ഥാനവും സ്വാതന്ത്ര്യവും വിഭജനവും ലീഗിന്റെ ഉത്ഭവവുമൊക്കെ അയിഷു എന്ന നായികാകഥാപാത്രത്തെ എങ്ങനെയൊക്കെ ആഴത്തിൽ സ്പർ ശിച്ചിരുന്നുവെന്ന്, ആത്മകഥാപരമെന്ന് തോന്നിപ്പിക്കുംവിധം ഖദീജാ മുംതാസ് ആവിഷ്‌കരിക്കുന്നുണ്ട്. ഇതുവരെ പ്രകാശിപ്പിക്കപ്പെടാതെകിടന്ന ചില ഇടങ്ങളെ ടോർച്ച് വെളിച്ചം വീശി പ്രകാശിപ്പിച്ചു കാണിക്കും പോലെയാണ് ഒരു മുസ്‌ലിം പെൺകുട്ടിയുടെ കണ്ണിലൂടെ ചരിത്രം കടന്നുപോകുന്ന വഴികൾ നോവലിൽ ആഖ്യാനം ചെയ്യപ്പെടുന്നത്.

Neettiyezhuthukal Khadeeja Mumthas

SKU: 064
₹190.00 Regular Price
₹140.60Sale Price
Quantity
    bottom of page