top of page

1934ൽ തമിഴ് നാട്ടിലെ കടലൂരിൽ ജനിച്ച ജയകാന്തൻ പന്ത്രണ്ടാമത്തെ വയസ്സിൽ വീട്ടിൽ നിന്ന് ഓടിപ്പോയി. പല ജോലികളും ചെയ്തു. എഴുത്തുകാരനായി അറിയപ്പെടുന്നത് 1953 മുതലാണ്. 1972 അദ്ദേഹത്തിന്റെ ശില നേരങ്ങളിൽ ശില മനിതർകൾ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അതിന് ശേഷം അദ്ദേഹത്തിന്റെ മികച്ച പുസ്തകമായി കരുതപ്പെടുന്ന 'ഒരു മനുഷ്യൻ, ഒരു വീട്, ഒരു ലോകം' വായനക്കാരും വിമർശകരും ഒരേ പോലെ സ്വീകരിക്കുകയും, വാഴ്ത്തുകയും ചെയ്ത നോവലാണ് . ആരാണ് മാതാപിതാക്കൾ, എവിടെയാണ് ജനിച്ചത്, എന്താണ് ജാതി എന്നൊന്നും അറിയാതെ വളർന്ന ഹെന്റി എന്ന ഒരു ചെറുപ്പക്കാരൻ വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു ഈ നോവലിൽ. ഹെന്റി, ദേവരാജൻ, ദുരൈക്കണ്ണു, പാണ്ടു, മണ്ണാങ്കട്ടി, മണിയക്കാരൻ, സഭാപതി, തെരേസ, അക്കമ്മാൾ, മൈക്കേൽ, എന്നിവരിലൂടെ കഥയെ വളർത്തി, ബേബി എന്ന ഒരുവിചിത്ര കഥാപാത്രത്തിലേക്ക് വായനക്കാരനെ ജയകാന്തൻ എത്തിക്കുമ്പോൾ അത് ഭാരതീയ സംസ്കാരത്തിന്റെ, ജീവിത ശൈലിയുടെ, സൗഹൃദങ്ങളുടെ, കുടുംബ ബന്ധങ്ങളുടെ, നിഷ്ക്കളങ്കതയുടെ, ഗ്രാമീണ ജീവിതത്തിന്റെ വ്യാഖ്യാനമായി മാറുന്നു.

Oru Manushyan , Oru Veedu , Oru Lokam Jayakanthan

SKU: 1020
₹250.00 Regular Price
₹200.00Sale Price
Quantity
    bottom of page