top of page

നോവിക്കുന്നവനറിയില്ല നൊന്തവന്റെ നോവും നഷ്ടവും. അന്ന്, ഒരു സർപ്രൈസ് ഉണ്ട് നേരത്തെ എത്തണമെന്ന് നീന പറയുമ്പോൾ ദർശൻ അറിഞ്ഞിരുന്നില്ല തന്നെ വരവേൽക്കുന്നത് ഇരുൾ ഘനീഭവിച്ച വിജനമായ തെരുവും, തെരുവ് വിളക്കിന്റെ നരച്ച വെളിച്ചത്തിൽ മരവിച്ച, ഇനി എന്നെന്നേക്കുമായി നോവ് നൽകുന്ന തങ്ങളുടെ പ്രണയ സൗധത്തിലേക്കുമാണെന്ന്. ആവേശത്തോടെ വീട്ടിലേക്ക് കയറിയ ദർശൻ കാണുന്നത് അരണ്ട മഞ്ഞ വെളിച്ചത്തിന്റെ ഫ്രെയിമിൽ മരക്കസേരയിൽ ബന്ദിയാക്കപ്പെട്ട് രക്തം കുതിർത്ത ഉടലും നേർത്ത നിശ്വാസവുമായി പ്രാണനകലുന്ന നീനയെയാണ്. വിറങ്ങലിച്ചുനിന്ന അവന്റെ തലയിൽ വീണ ശക്തമായ പ്രഹരം അവന്റെ കാഴ്ചയിലേക്കും പിന്നീട്ജീ വിതത്തിലേക്കും ഇരുൾ പടർത്തി. കൊലപാതകങ്ങൾ തുടരവേ, തന്നെ അഴലിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിവിട്ട ആ ഭ്രാന്തനെ തേടി ദർശനും,സഹോദരൻ അരുണും, സുഹൃത്ത് മാത്യൂസും ഇറങ്ങിത്തിരിക്കുന്നു. എന്നാൽ ഈ മഹാനഗരത്തിൽ അവനെ എങ്ങനെ തേടും? ആരാണവൻ? സൈക്കോളജിസ്റ്റ് കൂടെയായ ഡോക്ടർ ദർശന് മുമ്പിൽ ഒരു വഴിയേഉണ്ടായിരുന്നുള്ളൂ. കൊലയാളിയുടെ മനോനിലയിലേക്ക് ഒരു പരകായപ്രവേശം നടത്തുക, അവനെ അറിയുക, അവന്റെ പാത പിന്തുടരുക.

Parakayam Muhammad Asif

SKU: 989
₹310.00 Regular Price
₹229.40Sale Price
Quantity
    bottom of page