top of page

അയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സിൽ കാതോർത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വർഷങ്ങൾ... അറിയപ്പെടാത്ത ബാപ്പ. അയാൾ കണ്ണിൽ ഇരുട്ടുമായി വന്നു. ചെറുപ്പത്തിൽ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ് കഴിഞ്ഞത്. അജ്ഞാതനായ ബാപ്പയുടെ തിരിച്ചെത്തൽ! ഓർത്തപ്പോൾ നടുങ്ങിപ്പോയി. കൈയിൽ എരിയുന്ന ചൂട്ടും പിടിച്ച് നീങ്ങിയ ആ പ്രാകൃതരൂപം കണ്ണിൽനിന്നു മായുന്നില്ല. ഒരു തകർന്ന ഹൃദയത്തിന്റെ നുറുങ്ങുകളിൽ അവൻ നൃത്തം വയ്ക്കുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യർത്ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യൻ അവന്റെ പിതാവായിരുന്നു. അതിലുമുപരി അയാളും ഒരു മനുഷ്യനായിരുന്നു. മനസ്സിനെ തൊട്ടുണർത്തുന്ന ജീവിതയാഥാർത്ഥ്യത്തിന്റെ ചൈതന്യവത്തായ ആവിഷ്‌കാരമാണ് ഈ നോവൽ.

Pathiravum Pakal Velichavum M T Vasudevan Nair

SKU: 551
₹180.00 Regular Price
₹133.20Sale Price
Quantity
Out of Stock
    bottom of page