top of page

പ്രഗല്ഭനായ ന്യൂറോസര്‍ജന്‍ എന്ന നിലയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കവേ അതീവഗുരുതരമായ ശ്വാസകോശാർബുദം ബാധിച്ച് രോഗശയ്യയിലായിട്ടും രോഗത്തെയും മരണത്തെയും വെല്ലുവിളിച്ച്, ജീവിതം തിരികെപ്പിടിക്കാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ ഹൃദയസ്പര്‍ശിയായ ജീവിതാനുഭവമാണ് ഈ പുസ്തകം. മരണത്തെ മുന്നില്‍ക്കണ്ടപ്പോഴും തികച്ചും ശാന്തചിത്തനായി സംയമനത്തോടെ, മനസ്സാന്നിദ്ധ്യത്തോടെ, അതിനെ നേരിടുകയും ഒരു ഘട്ടത്തില്‍ അതിനെ മറികടന്നു ജീവിതത്തില്‍ തിരികെവരികയും ഓപ്പറേഷന്‍ തിയേറ്ററില്‍ വീണ്ടും സജീവമാകുകയും ചെയ്തു ഗ്രന്ഥകാരന്‍. രോഗാവസ്ഥകള്‍ മനുഷ്യരില്‍ സൃഷ്ടിക്കുന്ന അത്യന്തം സംഘര്‍ഷഭരിതമായ വൈകാരികാവസ്ഥകളെപ്പറ്റിയും ഡോക്ടര്‍-രോഗി ബന്ധത്തെപ്പറ്റിയും രോഗി തന്റെ രോഗാവസ്ഥയെ സ്വീകരിക്കേണ്ടുന്ന രീതിയെപ്പറ്റിയും ഒരേ സമയം ഡോക്ടറും രോഗിയുമായ പോള്‍ കലാനിധി രേഖപ്പെടുത്തുന്നു. ജീവന്റെയും മരണത്തിന്റെയും അര്‍ത്ഥതലങ്ങെള തേടുന്ന, ജീവിതത്തെ അതിന്റെ കയ്‌പേറിയ അനുഭവങ്ങള്‍ക്കും അനിശ്ചിതാവസ്ഥകള്‍ക്കും മുമ്പില്‍ പതറാതെ നയിക്കാന്‍ പര്യാപ്തമാക്കുന്ന ചിന്തകള്‍ പങ്കുവച്ചുെകാണ്ട്, ജീവിതത്തെ ജീവിക്കാന്‍തക്കവണ്ണം മൂല്യവത്താക്കുന്നതെന്തെന്നു മനസ്സിലാക്കിത്തരുന്ന ചില അനുഭവങ്ങളും ദര്‍ശനങ്ങളുമാണ് പോള്‍ കലാനിധി മുന്നോട്ടുവയ്ക്കുന്നത്. ഈ പുസ്തകത്തിന്റെ രചന പുരോഗമിക്കേവ അദ്ദേഹം മരണമടഞ്ഞുവെങ്കിലും നമുക്കേവര്‍ക്കും വഴികാട്ടിയായി നില്‍ക്കുന്നു അദ്ദേഹത്തിന്റെ വാക്കുകളും അനുഭവങ്ങളും.

Pranan Vayuvilaliyumbol Paul Kalanithi

SKU: 247
₹299.00 Regular Price
₹221.26Sale Price
Quantity
    bottom of page