കൈയോടെ പിടിക്കപ്പെട്ട മോഷണക്കേസിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മൂന്നുവർഷം അടിമജോലി ചെയ്യാമെന്ന് സമ്മതിച്ച ഒരു തമിഴ് പയ്യനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.ഐ. തന്റെ ഉറ്റസുഹൃത്തായ മൃഗശാലാ വെറ്ററിനറി സർജന് അടിമയായി സമ്മാനിക്കുന്നു. മുതലകളെയും പാമ്പുകളെയും മറ്റും പരിപാലിക്കുക എന്നുള്ള അധികമാരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സ്‌കാവഞ്ചർ തസ്തികയിൽ നിയമിക്കപ്പെട്ട പയ്യനെയാകട്ടെ മൂന്നുവർഷം കഴിഞ്ഞും ആ അടിമജോലിയിൽനിന്നും സ്വതന്ത്രനാക്കുന്നില്ല. ഇതിനിടയിൽ എസ്.ഐ. ദാരുണമായി കൊല്ലപ്പെടുകയും എല്ലാവരും കുറ്റവാളിയെന്നു കരുതുന്ന പയ്യൻ കുറ്റം ശക്തമായി നിഷേധിക്കുകയും ചെയ്യുന്നതോടെ നോവലിന്റെ അന്തരീക്ഷം അത്യന്തം സംഘർഷവും ഉദ്യേഗവും നിറഞ്ഞതായിത്തീരുന്നു. യുക്തിഭദ്രമായ ഒരു കുറ്റാന്വേഷണ നോവലിന്റെ ലക്ഷണമൊത്ത ശൈലിയിൽ, ഈ സൈബർയുഗത്തിലും രൂപം മാറി നിലനിന്നുപോരുന്ന അടിമവ്യവസ്ഥയെയും അടിമ-ഉടമ ബന്ധങ്ങളെയും എടുത്തുകാട്ടുകയും വിമർശനവിധേയമാക്കുകയും ചെയ്യുന്ന ശക്തമായ രചന. ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ
top of page

SKU: 522
₹190.00 Regular Price
₹140.60Sale Price
bottom of page


