top of page

ബോംബെ മഹാനഗരത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കാവ്യാത്മകമായി ചിത്രീകരിക്കുന്ന നോവല്‍. ആസ്‌ട്രേലിയയിലെ ജയിലില്‍നിന്നും തടവുചാടി ആ രാജ്യംതന്നെ വിടുന്നതിനിടയ്ക്ക് ബോംബെയിലെത്തിപ്പെടുകയും അവിടത്തെ ആയിരക്കണക്കിനു ചേരികളിലൊന്നില്‍ അഭയംകണ്ടെത്തുകയും ചെയ്യുന്ന ലിന്‍ഡ്‌സെയുടെ കഥ. ചേരിയിലെ ഡോക്ടര്‍ പദവി വഹിക്കുകയും പിന്നീട് കള്ളക്കടത്തിന്റെയും കുഴല്‍പ്പണ ഇടപാടുകളുടെയും അധോലോകസംഘങ്ങളുടെയും ഭാഗഭാക്കാകുന്നതോടൊപ്പം അയാള്‍ സാധാരണ മനുഷ്യജീവിതത്തെ അതിന്റെ ഉള്‍നാമ്പില്‍ തൊട്ടറിയുകകൂ ടിയാണ് ഇവിടെ വച്ച്. ഗൈഡുകള്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പാന്‍ വില്‍പനക്കാര്‍ക്കും വേശ്യാലയ നടത്തിപ്പുകാര്‍ക്കും വ്യാജപാസ്‌പോര്‍ട്ട് കച്ചവടക്കാര്‍ക്കും ആയുധക്കച്ചവടക്കാര്‍ക്കും മാഫിയയ്ക്കും ബോളിവുഡിനും ഒപ്പം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ അസാധാരണവും സാഹസികവുമായ അനുഭവങ്ങളെ കോര്‍ത്തിണക്കുന്ന നോവല്‍. ലക്ഷക്കണക്കിനു വായനക്കാര്‍ വായിക്കുകയും ഒരു മാസ്റ്റര്‍പീസ് എന്നു ലോകമാസകലം വിശേഷിപ്പിക്കപ്പെടുകയും ചെയ്ത ശാന്താറാം ഇന്ത്യയെ, പ്രത്യേകിച്ചും ബോംബെ നഗരത്തെ വ്യത്യസ്തമായൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകകൂടിയാണ്.

Shantharam Grgory David Robert

SKU: 348
₹680.00 Regular Price
₹503.20Sale Price
Quantity
    bottom of page