രാമനുണ്ണിയുടെ ചെറുകഥകളിൽ പലതും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ആയിടയ്ക്കാണ് ആദ്യനോവലായ സൂഫി പറഞ്ഞ കഥ വായിച്ചത്. അതൊരനുഭവമായിരുന്നു. വാക്കുകളെപ്പറ്റി പരമ്പരാഗതധാരണകൾ തിരുത്തുന്ന ഭാഷ എന്നെ അത്ഭുതപ്പെടുത്തി. വാക്കുകളുടെ കെട്ടറുത്ത് ഉണർത്തുകയും തുറന്നുവിടുകയും ചൊടിപ്പിക്കുകയും ചെയ്യുന്നതിന്റെ ആവശ്യത്തെപ്പറ്റി ടോണി മോറിസൺ പറഞ്ഞത് ഞാനോർമ്മിച്ചു. കൈയറപ്പുകൊണ്ടോ കീഴ്‌വഴക്കംകൊണ്ടോ മാറ്റിവയ്ക്കാറുള്ള വാക്കുകളെ സൂഫി പറഞ്ഞ കഥയിൽ നോവലിസ്റ്റ് ഉണർത്തുന്നു, ചൊടിപ്പിക്കുന്നു. പഴയ വാക്കുകളുടെ വിന്യാസത്തിൽ പുതിയ അർത്ഥതലങ്ങളുണ്ടാക്കുന്നതിൽ നമ്മുടെ പുതിയ തലമുറയിലെ ഈ എഴുത്തുകാരൻ വിജയിക്കുന്നു.
Sufi Paranja Katha K P Ramanunni
SKU: 568
₹210.00 Regular Price
₹168.00Sale Price



