‘കുഞ്ഞിന് പാല് കൊടുക്കുന്നത് അവളല്ലേ? കിസ്മി!
കുഞ്ഞിന് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പാല് കൊടുക്കുകയോ?’
ആര്‍.പി.എഫ്. സ്റ്റേഷനിലേക്കു സംഘം നടന്നുനീങ്ങുമ്പോള്‍
ഞാന്‍ വ്യക്തമായി കണ്ടു, ‘കിസ്മിയുടെ തോളില്‍ മയങ്ങുന്ന
കുഞ്ഞിന്റെ ചുണ്ടോരത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ഒരു പാല്‍ത്തുള്ളി!’
അന്നു മുതലാണ് ഞാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ
പൂര്‍ണ്ണലിംഗക്കാര്‍ എന്ന് സംബോധന ചെയ്തുതുടങ്ങിയത്.
വീടും നാടും ബന്ധങ്ങളും താണ്ടി യാത്രചെയ്യുന്ന ഒരു
ലോക്കോപൈലറ്റ് തന്റെ അനന്തസഞ്ചാരങ്ങള്‍ക്കിടയിലെ
അവിസ്മരണീയ അനുഭവങ്ങളെ രേഖപ്പെടുത്തുന്നു.
തീവണ്ടിജീവിതത്തിലെ മനുഷ്യകഥകളാണ് എഴുത്തുകാരന്‍
അവതരിപ്പിക്കുന്നത്. അതിനാല്‍ രുചികളും കലഹങ്ങളും
കാഴ്ചപ്പാടുകളും യാത്രയിലുടനീളം മാറിക്കൊണ്ടേയിരിക്കുന്നു.
യാത്രാകഥനത്തില്‍ വായനക്കാരെയും ഒപ്പംചേര്‍ത്ത്
അനന്യമായ അനുഭവങ്ങള്‍ പകരുന്ന രചന.
തീവണ്ടിയാത്രകളുടെ രചയിതാവിന്റെ പുതിയ പുസ്തകം
top of page

SKU: 495
₹250.00 Regular Price
₹200.00Sale Price
bottom of page


