ചെടികളും തൊടികളും വേട്ടാളന്‍കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി... അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്‍നായരും സഹപാഠികളും അവന്റെ കിളുന്നു മനസ്സില്‍ വിസ്മയങ്ങളുടെ പുതിയ ചിത്രങ്ങള്‍ വരച്ചു. വേനലും മഞ്ഞും മഴയും ഉണ്ണിക്കുട്ടന്റെ ലോകത്ത് ആയിരമായിരം വര്‍ണ്ണങ്ങള്‍ നെയ്തു. വിഷുവും ഓണവും തിരുവാതിരയും അവന്റെ ഹൃദയത്തെ ഉമ്മവച്ചുണര്‍ത്തി... ഒരു കുരുന്നു ഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ, കുസൃതിത്തരിപ്പുകളുടെ, വിസ്മയങ്ങളുടെ, കൊച്ചുകൊച്ചു ദുഃഖങ്ങളുടെ കഥയാണ് അവാച്യസുന്ദരമായ ഈ നോവല്‍.
Unnikkuttante Lokam Nanthanar
SKU: 711
₹299.00 Regular Price
₹221.26Sale Price



