top of page

നാം ജീവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ്
ഈ നോവല്‍ സംഭവിക്കുന്നത്. വിഷയസ്വീകരണത്തിലെ ഈ
പ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള
സ്വാംശീകരണവും ഹരിത സാവിത്രി പ്രകടിപ്പിക്കുന്നതിലാണ്
ഈ നോവല്‍ വിജയിക്കുന്നത്. പോരിടങ്ങളിലെ കാപ്പി
ക്കടകളില്‍നിന്ന് കാപ്പിയുടെ മണം ഉയരുമ്പോള്‍, വളരെയധികം
ശവങ്ങള്‍ വഹിച്ചുപോയ യൂഫ്രട്ടീസ് നദിയുടെ നീലനിറം
പ്രഭാതത്തില്‍ കാണുമ്പോള്‍, അഭയം തേടി എപ്പോഴെല്ലാം
കുര്‍ദുപോരാളികള്‍ വാതിലുകള്‍ മുട്ടുമ്പോള്‍ അപ്പോഴെല്ലാം
അവ തുറക്കുന്നത് ധീരകളായ സ്ത്രീകള്‍ മാത്രമാണെന്നു
വരുമ്പോള്‍, ഘോരമായ പോരാട്ടങ്ങള്‍ക്കിടയിലും ജീവിതം
ജീവിക്കാതെ പോകുന്നില്ലെന്ന് നോവലിസ്റ്റ് മനസ്സിലാക്കിത്തരുന്നു.
-എന്‍.എസ്. മാധവന്‍

തുര്‍ക്കി കേന്ദ്രീകരിച്ചാണ് സിന്‍ രചിക്കപ്പെട്ടതെങ്കിലും
ഏതു തരത്തിലുള്ള യുദ്ധത്തിനെതിരേയും ഇത്ര ശക്തമായ
വികാരങ്ങളുണര്‍ത്തുന്ന ഒരു കൃതി മലയാളത്തില്‍
ഇതുവരെ ഉണ്ടായിട്ടില്ലെന്നു നിസ്സംശയം പറയാനാകും.
-ഗ്രേസി
മനുഷ്യാവസ്ഥയ്ക്ക് കാലദേശാതിര്‍ത്തികള്‍ക്കപ്പുറമുള്ള
സാര്‍വലൗകികതയെ ഓര്‍മിപ്പിക്കുന്ന നോവല്‍.

Zin Haritha Savithri

SKU: 080
₹460.00 Regular Price
₹340.40Sale Price
Quantity
    bottom of page