top of page

ഡിസ്‌റ്റോപ്പിയന്‍ വിഭാഗത്തില്‌പ്പെടുന്ന ലോകപ്രശസ്ത നോവലുകളായ 1984 (ജോര്‍ജ് ഓര്‍വെല്‍), ദി ഹാന്റ്‌മെയിഡ്‌സ് ടെയില്‍, ഓറിക്‌സ് ആന്റ് ക്രേക്ക് ( മാര്‍ഗരറ്റ് ആറ്റ്‌വുഡ്), ഫാരന്‍ഹീറ്റ് 451 (റേ ബ്രാഡ്ബറി) മുതലായ പുസ്തകങ്ങളില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് രചിക്കപ്പെട്ട ഒന്നാണ് (53) എന്ന നോവല്‍. അരാജകത്വവും അസന്തുഷ്ടിയും നിലനില്ക്കുന്ന സാങ്കല്പികമായ ഒരവസ്ഥയാണ് നോവലില്‍ കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത്. ഏകാധിപത്യത്തിന്റെ ഭീകരാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു സമൂഹം അതില്‍നിന്നുള്ള മോചനത്തിനായി നടത്തുന്ന വിപ്ലവാത്മകമായ മുന്നേറ്റങ്ങളാണ് നോവലിന്റെ പ്രമേയം. അന്‍പത്തിമൂന്നാം വയസ്സില്‍ മരണം അനിവാര്യമാകുന്ന ഒരു ഭരണസംവിധാനത്തില്‍ ജീവിക്കുന്ന മനുഷ്യരിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു. അനൂബിസ് എന്ന ചെന്നായമുഖമുള്ള ഏകാധിപതി നടത്തുന്ന കോര്‍പ്പറേറ്റ് സ്ഥാപനമായ 'അനൂബിസ് ഏജിസ്' ജനങ്ങള്‍ക്കുമേല്‍ അരാജക ഭരണം അടിച്ചേല്പ്പിക്കുന്നു. ഈജിപ്ഷ്യന്‍ മിത്തോളജി അനുസരിച്ച് 'അനൂബിസ്' എന്നാല്‍ മരണ ദേവന്‍ ആണ് (ഗോഡ് ഓഫ് ഡെത്ത്). ഇന്ത്യന്‍ മിത്തോളജി പ്രകാരം കാലന്‍ എന്ന പോലെ ഉപയോഗിക്കപ്പെടുന്നൊരു ബിംബമാകുന്നു അനൂബിസ് എന്ന ചെന്നായ ദേവന്‍. മരണവും മരണഭീതിയും നിറഞ്ഞുനില്ക്കുന്ന 'ബ്‌ളാക്ക് ഫീല്‍' നല്കുന്നൊരു രചനയാണിത്.

(53) Soniya Rafeek

SKU: 076
₹240.00 Regular Price
₹177.60Sale Price
Quantity
Out of Stock

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page