top of page

അമ്മമാരുടെ ചേരുവകളൊന്നാകാം.പക്ഷേ ഓരോ അമ്മയും

ഓരോതരം മഹാവൃക്ഷങ്ങളാണ്. ഒരുപിടി പ്രശസ്തരായ മണ്‍മറഞ്ഞ അമ്മമാരെ തിരഞ്ഞെടുത്ത്, ഏതുതരം ഇലയും

പൂവും കായും കൊണ്ട് വരയപ്പെട്ടതാണവരോരോരുത്തരും

എന്ന് അവരുടെ മക്കളുടെ കാഴ്ചവെട്ടത്തിലൂടെ

പരിശോധിക്കുകയാണ് ഷബിത ‘അമ്മയോര്‍മ്മകളി’ല്‍.

പൊതുജനമദ്ധ്യേ പ്രത്യക്ഷപ്പെട്ട വെളിച്ചവലയങ്ങളില്‍നിന്നകന്ന് സ്വകാര്യവിശേഷനുറുങ്ങുകളുടെ ഇത്തിരിച്ചീന്തില്‍ അവര്‍

നമുക്കു മുന്നില്‍ തെളിയുമ്പോള്‍, അവരോരോരുത്തരും

നമുക്ക് കൂടുതല്‍ പ്രിയപ്പെട്ടവരാകുന്നു. ഷബിതയുടെ

വാങ്മയത്തിലൂടെ ഈ അമ്മമാരും മക്കളും അനായാസതയോടെ നടന്നുകയറുന്നു നമ്മുടെ ഉള്ളുകള്ളികളിലേക്ക്.

-പ്രിയ എ.എസ്.

മലയാളസാഹിത്യത്തില്‍ അനശ്വരമുദ്ര പതിച്ചു കടന്നുപോയ

എഴുത്തുകാരികളെക്കുറിച്ചുള്ള മക്കളുടെ ഓര്‍മ്മകള്‍.

സുലോചന നാലപ്പാട്ട്, എം.ഡി. നാലപ്പാട്ട്, സി. അന്നപൂര്‍ണ്ണ,

ലക്ഷ്മീദേവി, എന്‍. രാജേന്ദ്രന്‍ നമ്പൂതിരി, ജയ്‌സൂര്യ ദാസ്,

അഷ്ടമൂര്‍ത്തി ദേശമംഗലം, ഡോ. ഇര്‍ഷാദ് അഹമ്മദ്,

ശ്രീദേവി പിള്ള, ബീന എംസണ്‍, സഞ്ജു, ഉമ പ്രസീദ,

ഉമ ഹിരണ്യന്‍, ശോഭ ജോര്‍ജ്, അബ്ദുള്ള മൊഹിയുദ്ദീന്‍,

മുഹമ്മദ് നാസര്‍, ഷംസുദ്ദീന്‍, കെ.ആര്‍. അനുകൂല്‍

എന്നിവര്‍ എഴുതുന്നു.

എഡിറ്റര്‍

ഷബിത

Ammayormakal Editor : Sabitha

SKU: 617
₹300.00 Regular Price
₹222.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page