top of page

വ്യത്യസ്തവും ശക്തവുമായ അഖ്യാന ശൈലികൊണ്ട് നിരൂപക പ്രശംസയേറ്റുവാങ്ങുകയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം നേടുകയും ചെയ്ത
ശ്രീ ജോസ് പാഴൂക്കാരൻ എഴുതിയ “അരിവാൾ ജീവിതം” 

ഗോത്ര സംസ്കൃതിയിലെ ജനിതക ഘടനയിൽ മരണത്തിൻ്റെ കുലചിഹ്നങ്ങൾ പതിപ്പിച്ച അരിവാൾ രോഗവും വയനാട്ടിലെ സാധാരണ മനുഷ്യരുമാണ് അരിവാൾ ജീവിതത്തിൽ ഉൾച്ചേരുന്നത്.

ജീവരക്തത്തിൽ പുളയുന്ന വേദനയുടെ പിശാചുക്കളെ തടയാനാകാതെ വലയുന്ന ആദിവാസി സമൂഹവും അവരുടെ വേദനകളെ ചൂഷണം ചെയ്യുന്ന ആധുനിക ലോകവും അരിവാൾ ജീവിതത്തിൽ അനാവൃതമാകുന്നു. വേദനസംഹാരികളെ ഭക്ഷണമാക്കുന്ന പുതിയ തലമുറയോട് അരിവാൾ ജീവിതം സംസാരിക്കുന്നത് പുതിയ ഭാഷയിലാണ്—ജീവിതം അതിജീവിക്കലായി മാറുന്നവരുടെ കഥ, ജോസ് പാഴൂക്കാരൻ്റെ തീക്ഷ്‌ണമായ രചന.

അട്ടയെക്കൊണ്ട് ചോരയൂറ്റിച്ചും ലോഹം പഴുപ്പിച്ച് ചൂട് വെച്ചും നിസ്സഹായരായി നിലത്ത് വീണുരുണ്ടും ഗോത്രവംശജർ സ്വന്തം ശരീരങ്ങളിൽ നിന്ന് പിഴുതുമാറ്റാൻ പെടാപ്പാട് പെടുന്ന നൊമ്പരത്തെപ്പറ്റി പറയുന്ന ഒരു നോവൽ.
 

Arival Jeevitham Jose Pazhookkaran

SKU: 890
₹250.00 Regular Price
₹185.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page