അദ്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്‌കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡുകൊണ്ട്, അദ്ഭുതകൃത്യങ്ങള്‍ക്ക് ചിറകു നല്കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അല്‍ഫോണ്‍സച്ചന്‍ എന്ന മാന്ത്രികനെ സൃഷ്ടിക്കുകയും ചെയ്യുന്ന മുകുന്ദന്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് ഇവിടെ പൂര്‍ണ്ണത കൈവരുത്തുന്നു. കൊളോണിയലിസം ഏല്പിച്ച ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങള്‍ക്കുമുന്നില്‍ വളര്‍ന്ന നോവലിസ്റ്റ് മയ്യഴി യുടെ സ്വന്തം ആകാശത്തെയും മയ്യഴിയുടേതു മാത്രമായ സൂര്യനെയും മയ്യഴിപ്പുഴയെയും മലയാളസാഹിത്യത്തിലെ നിലയ്ക്കാത്ത പ്രവാഹമാക്കുന്നു. 1992-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍.
DAIVATHINTE VIKRUTHIKAL M. MUKUNDAN
SKU: 513
₹390.00 Regular Price
₹288.60Sale Price



