top of page

രാത്രിയായി.. നരച്ച ഇരുട്ടിൽ പുകച്ചുരുളുകൾ വഴിതെറ്റിനിന്നു. ഹവിസിന്റെ ഗന്ധമലിഞ്ഞ ആ പുകച്ചുരുളുകളിൽ ശ്രീഹരി അമ്മാമ്മയുടെ രൂപം തേടിയലഞ്ഞു.. തലേന്നുവരെ നക്ഷത്രങ്ങൾ ചിരിച്ചുനിന്ന ആകാശം നരപിടിച്ച വെള്ളതുണി വലിച്ചുകെട്ടിയപോലെ വിളറിനിന്നു..."മലയാളത്തിന്റെ വിശ്വസഞ്ചരി  ശ്രീ sk പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥ"യ്ക്കൊപ്പം ചേർത്തുവെയ്ക്കാവുന്ന സന്തോഷ്‌ നാരായണൻ എന്ന യുവ സാഹിത്യകാരന്റെ സർഗ്ഗവാസനയിലൂടെയുള്ള ഒരു അശ്വമേധം ആണ് "ചിറ്റിലശ്ശേരിയിലെ ചൂളം വിളിക്കാർ " എന്ന ഈ നോവൽ.. ശ്രീഹരി എന്ന എട്ടാം ക്ലാസുകാരന്റെ കണ്ണിലൂടെ നമ്മളെ കാണിച്ചുതരുന്നത് ചിറ്റിലശേരി എന്ന ചെറു ഗ്രാമത്തിന്റെ എണ്ണിയാലോടുങ്ങാത്ത വ്യത്യസ്തമായ കഥാപാത്രങ്ങളുടെ പകർന്നാട്ടങ്ങളും ഒരു ഗ്രാമത്തിന്റെ വിശുദ്ധിയും പ്രകൃതിഭംഗിയും ബന്ധങ്ങളുടെ ഈഴയടുപ്പവും തീക്ഷണത്തയും പുരാതന മിത്തുകളും സങ്കൽപ്പങ്ങളും പകയും പ്രണയങ്ങളും ആചാരങ്ങളും കാർഷിക സമൃധിയും വേർപെടലുകളുടെ ആഴവും ഒക്കെ ചേർന്ന് ഒരു ക്ലാസ്സിക്‌ ആണ് ഈ നോവൽ.. ഒന്ന് ഉറപ്പിക്കാം.. ഒരിറ്റു കണ്ണുനീർ വീഴ്ത്താതെ ഈ നോവൽ വായിച്ചു തീർക്കുക അസാധ്യം... 

 

 

Chittilasseriyile Choolam Vilikkar Santhosh Narayanan

SKU: 128
₹499.00 Regular Price
₹369.26Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page