നോവലെന്ന നിലയിലും സാമൂഹ്യരേഖയെന്ന നിലയിലും മുന്‍പന്തിയില്‍ നില്ക്കുന്ന കൃതിയാണ് 'ദൈവമക്കള്‍.' ഒരു നോവലിസ്റ്റിന്റെ രചനാപാടവവും സാമൂഹികപരിഷ്‌കര്‍ത്താവിന്റെ ഉത്പതിഷ്ണുത്വവും ദാര്‍ശനികന്റെ ഉള്‍ക്കാഴ്ചയും മനുഷ്യസ്‌നേഹിയുടെ സഹാനുഭൂതിയും ഈ കൃതിയിലുടനീളം തിളങ്ങുന്നു. പുലക്കുടിലില്‍ ജനിച്ച് നിരവധി തിക്താനുഭവങ്ങളിലൂടെ സമൂഹത്തിലെ ഉന്നതന്മാരുടെ വിഹാരരംഗമായ ഭിഷഗ്വരമണ്ഡലത്തില്‍ ഒരെ ത്തിനോട്ടം നടത്തിയതിനുശേഷം വീണ്ടും തന്റെ സഹ ജീവികളുടെയിടയിലേക്കിറങ്ങിവരുന്ന കുഞ്ഞിക്കണ്ണന്റെ കഥയാണ് 'ദൈവമക്കളി'ലൂടെ അവതരിപ്പിക്കുന്നത്. ദലിത് ജീവിതാനുഭവങ്ങള്‍ നേരിലുള്‍ക്കൊണ്ട് അവയ്ക്കു കലാപരമായ സംസ്‌കരണം നല്‍കിയതിന്റെ സദ്ഫലമാണ് ഈ നോവല്‍.
Daiva Makkal Sara Thomas
SKU: 215
₹299.00 Regular Price
₹239.20Sale Price
Out of Stock



