top of page

ജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും കൂടുതലായി പുറത്തിറങ്ങുന്നതും അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണെന്ന് തോന്നുന്നു. അഖിൽ പി ധർമ്മജനും നിമ്‌ന വിജയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അത് വെളിച്ചം വീശുന്നത് വായനാഭിരുചികളെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളിലേക്കാണ്. ജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ 'ജ്യുവൽ' അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയുമെല്ലാം ഒരു കൈപ്പാടകലം നിർത്തുവാൻ ജയ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.

Jewel Jayalakshmi Sreenivasan

SKU: 691
₹199.00 Regular Price
₹159.20Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page