top of page

2024-ൽ ക്രോസ് വേഡ് ബുക്ക് അവാർഡ് ഫോർ ട്രാൻസ്ലേഷൻ, ജെ.സി.ബി. പ്രൈസിനും അട്ട ഗലട്ടയ്ക്കും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത മരിയ വെറും മറിയ എന്ന പുസ്തകത്തിന്റെ രചയിതാവായ സന്ധ്യാമേരിയുടെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ഗൗരവമേറിയതും സമകാലികവുമായ വിഷയങ്ങളെ ലളിതവും മാനുഷികവുമായ ഭാഷയിൽ കൈകാര്യം ചെയ്യുന്ന കഥകൾ. നർമ്മം ഈ കഥകളുടെയെല്ലാം അന്തർധാരയാണ്. പ്രമേയത്തിലും ആഖ്യാനത്തിലും സവിശേഷതകളും വ്യത്യസ്തതയുള്ള പന്ത്രണ്ട് കഥകളുടെ സമാഹാരം. ആനിയമ്മയുടെ വീട്, ഒരു സാധാരണ മലയാളി കുടുംബം, ചിട്ടിക്കാരൻ യൂദാസ് ഭൂതവർത്തമാനങ്ങൾക്കിടയിൽ, തന്റേതല്ലാത്ത കാരണത്താൽ, ന്യൂട്ടന്റെ ചലനസിദ്ധാന്തവും തരളിനാട്ടിലെ മുതലാളിമാരും, പ്രൊമോഷൻ, മൃത്യുഞ്ജയം, ഒരല്പം പഴങ്ങനാടൻ ചരിത്രം, ഒളിച്ചോട്ടം, കുഞ്ഞുമരിയയും റെഡ് റൈഡിങ് ഹുഡ്ഡും, ഷിജുമോന്റെ ഭാര്യ, ശലോമോന്റെ സുഭാഷിതങ്ങൾ എന്നിവയാണ് കഥകൾ. 2011-ൽ പ്രസിദ്ധീകരിച്ച 'ചിട്ടിക്കാരൻ യൂദാസ് ഭൂതവർത്തമാന കാലങ്ങൾക്കിടയിൽ' എന്ന ചെറുകഥാസമാഹാരമാണ് ആദ്യ പുസ്തകം.

Kathakal Sandhya Mary

SKU: 896
₹180.00 Regular Price
₹133.20Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page