അകവും പുറവും ചുട്ടുപൊള്ളിയപ്പോള്‍ ആമിന
കടലാസില്‍ കുറിച്ചിട്ടത് സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമുള്ള
കക്കാട്, കാരശ്ശേരി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാരായ
മനുഷ്യരുടെ ജീവിതമായിരുന്നു. ഒരദ്ധ്യാപകന്റെ
വിവരക്കേടുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ എഴുപതുകാരി ആമിന സ്വന്തം ഗ്രാമഭാഷയില്‍ പകര്‍ത്തിയ ‘കോന്തലക്കിസ്സകള്‍’ മടുപ്പില്ലാതെ നമുക്ക്
വായിക്കാന്‍ സാധിക്കും. ഈ കൃതിയില്‍ കാലഘട്ടത്തിലെ
സാധാരണക്കാരായ മനുഷ്യരുടെ ജീവിതമുണ്ട്.
നാടിന്റെ തുടിപ്പുണ്ട്. പ്രകൃതിയുണ്ട്. കൃഷിയുണ്ട്.
നമുക്ക് പരിചയമില്ലാത്ത പലതുമുണ്ട്.
-ബി.എം. സുഹറ
ഒരു കാലത്തിന്റെയും ദേശത്തിന്റെയും
ഗൃഹാതുരമായ ഓര്‍മ്മക്കുറിപ്പുകള്‍
Konthalakkissakal Amina Parakkal
SKU: 678
₹210.00 Regular Price
₹155.40Sale Price



