top of page

മലയാളിയുടെ ലൈംഗികജീവിതത്തെക്കുറിച്ച് വളരെ അപൂര്‍വ്വമായി മാത്രം എഴുതപ്പെടുന്ന ഒരു സ്ത്രീരചന. ഇതിലെ ഇതിവൃത്തം ഒരു കുടുംബിനിയുടെ കുമ്പസാരമോ അതോ ദാമ്പത്യത്തിലെ പരാജയപ്പെട്ട പുരുഷനോ എന്ന ചോദ്യമുയരാം. നാല്പത്തിയൊന്ന് വയസ്സുള്ള നീന, ഭര്‍ത്താവൊന്നിച്ചുള്ള തന്‍റെ പ്രവാസജീവിതാനുഭവങ്ങളും ലൈംഗികാനുഭവങ്ങളും സ്വന്തം ഇളയമ്മയോട് പങ്കിടുന്നു.  സ്ത്രീകള്‍ തുറന്നുപറയാന്‍ മടിക്കുന്ന പലതും ലോകപരിചയം നേടിയ ഒരു സ്ത്രീയെന്ന നിലയില്‍ നീന നിര്‍ഭയം തുറന്നുപറയുന്നുണ്ട്. സെക്സ്, സ്നേഹത്തിന്‍റെ മൂര്‍ദ്ധന്യത്തിലും ശരീരത്തിന്‍റെ ഉത്തേജനത്തിനും രണ്ട് വ്യക്തികള്‍ പരസ്പരാഭിനിവേശത്തോടെ ചെയ്യേണ്ട ആനന്ദകരമായ പ്രവൃത്തിയാണെന്നും സ്ത്രീയും പുരുഷനും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്‍റെ പാഠങ്ങളെക്കുറിച്ചും ഒരു തുറന്ന ചര്‍ച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകം. ഒരു ത്രില്ലിങ് എക്സ്പീരിയന്‍സ് ആധുനിക സമൂഹത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പുസ്തകം.

Koode Parakkathavar Niranjana Manomohan

SKU: 041
₹170.00 Regular Price
₹125.80Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page