ഡാന്‍ ബ്രൗണിന്റെ പ്രശസ്തമായ റോബര്‍ട്ട് ലാങ്ഡണ്‍ നോവലുകളില്‍ മൂന്നാമത്തേത്. അമേരിക്കന്‍ സാമ്രാജ്യസ്ഥാപകരും ബിസിനസ്സുകാരും ശാസ്ത്രജ്ഞരുമൊക്കെ അംഗങ്ങളായ ഫ്രീമേസണ്‍ സംഘം ആഭിചാരങ്ങളിലൂടെ കരസ്ഥമാക്കിയ ശക്തിയുടെ രഹസ്യം റോബര്‍ട്ട് ലാങ്ഡന്റെ കൈവശമുള്ള ഒരു പിരമിഡിലാണെന്ന് വിശ്വസിക്കുന്ന മലഖ് അത് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. ജീവന്‍പോലും അപകടപ്പെടുത്തി അത് ചെറുക്കുന്ന ലാങ്ഡണ്‍. അമേരിക്കന്‍ സര്‍ക്കാരും സി ഐ എ യും ഒക്കെ ഉള്‍പ്പെടുന്ന ഒരു വലിയ ഗൂഢാലോചനയും അന്വേഷണവുമൊക്കെയായി പുരോഗമിക്കുന്ന ലോസ്റ്റ് സിംബല്‍ ജിജ്ഞാസയും ഉദ്വേഗവും നിറയ്ക്കുന്ന വായനാനുഭവം പകരുന്നു. ഡാവിഞ്ചി കോഡ്, മാലാഖമാരും ചെകുത്താന്മാരും എന്നീ കൃതികള്‍ക്കുശേഷം റോബര്‍ട്ട് ലാങ്ഡണ്‍ കേന്ദ്രന്ദകഥാപാത്രമാകുന്ന ഏറ്റവും പുതിയ നോവല്‍. നിഗൂഢമായ ഭാഷയും ചിഹ്നങ്ങളും സംഭവങ്ങളും നിറഞ്ഞ ആ രഹസ്യലോകത്തിലേക്കുള്ള വാതില്‍ തുറക്കുകയാണ് ലോസ്റ്റ് സിംബല്‍. വിവര്‍ത്തനം: ജോണി എം.എല്‍.
top of page

SKU: 662
₹650.00 Regular Price
₹520.00Sale Price
bottom of page


