top of page

100 കോടി വർഷങ്ങൾക്കു മുമ്പ് ജീവൻറെ ഒരു കണിക പോലും ഇല്ലാതിരുന്ന ഭൂമിയിൽ ജീവനും പിന്നീട് നിരവധി സഹസ്രാബ്ദങ്ങൾക്ക് ശേഷം മനുഷ്യനും ഉണ്ടായതിന്റെ അൽഭുതാവഹമായ കഥയാണ്  'മനുഷ്യൻ'.  മൃഗതുല്യനായ മനുഷ്യൻറെ മുൻഗാമി ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ വിവിധ ചരിത്ര കാലഘട്ടങ്ങൾ പിന്നിട്ട് പരിണാമം പ്രാപിച്ച് ആധുനിക മനുഷ്യൻ ആകുന്നതിന്റെ ഉജ്ജ്വലമായ ചരിത്രമാണ് ഇതിൽ പ്രതിപാദിക്കുന്നത്. സമൂഹത്തിൻറെ വികാസ പരിണാമങ്ങളോടൊപ്പം സ്വത്തുക്കൾ ഒരു വിഭാഗം ആൾക്കാർ കുന്നു കൂട്ടി വെച്ചതിന്റെ ചരിത്രവും ഇതിൽ വായിക്കാം.  സമീപകാലത്ത് ചില ക്ഷേത്രങ്ങളിലും മറ്റും കോടിക്കണക്കിന് രൂപയുടെ സ്വർണശേഖരം കണ്ടെത്തുകയുണ്ടായല്ലോ.  ക്ഷേത്രങ്ങളിലും പള്ളികളിലും ഇത്തരത്തിലുള്ള സ്വർണശേഖരങ്ങൾ എങ്ങനെ വന്നു?  'മനുഷ്യൻ' വായിച്ചാൽ അതിനെല്ലാം ഉത്തരം കിട്ടും.

Manushyan K Damodaran

SKU: 875
₹170.00 Regular Price
₹125.80Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page