കരിം ലാലയെയും ഹാജി മസ്താനെയും വരദരാജമുതലിയാരെയും ദാവൂദ് ഇബ്രാഹിമിനെയും കൈവിരലുകളില്‍ ചലിപ്പിച്ച ജെനബായ്, ജവഹര്‍ലാല്‍ നെഹ്റുവിനെ ചോദ്യംചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്, ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ സപ്ന, മുംബൈ മയക്കുമരുന്നു മാഫിയയെ അടക്കിഭരിച്ച പാപ്പാമണി, ബോളിവുഡിനെ ത്രസിപ്പിച്ച സര്‍പ്പസുന്ദരിയും അധോലോകരാജാവായ അബു സലിമിന്‍റെ കാമുകിയുമായ മോണിക്ക ബേഡി എന്നിങ്ങനെ മുംബൈ അധോലോകത്തില്‍ റാണിമാരായി വിലസിയ ഒരുകൂട്ടം സ്ത്രീകളുടെ രോമാഞ്ചഭരിതമായ ജീവിതകഥകള്‍.
നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ രചിക്കപ്പെട്ട ഈ പുസ്തകം നാമിന്നുവരെ അറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.
Mumbayile Mafia Ranimar S Hussain Saidi
SKU: 769
₹350.00 Regular Price
₹280.00Sale Price