top of page

ഈ കവിതകളിലെ പ്രധാന വികാരം പ്രണയമാണെങ്കിലും സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഒതുങ്ങി നിൽക്കുന്ന സാമ്പ്രദായിക പ്രണയമായി ചുരുങ്ങുന്നില്ല അത്. പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ചലനങ്ങളിലുമെല്ലാം പ്രണയത്തിന്റെ മാദ്രിക സാമീപ്യം കണ്ടെത്തുന്നുണ്ട് കവി

"ഭംഗിയുള്ള രാത്രിയോട് പ്രണയം പറയാനാവും എന്നും പുലരി വരുന്നത്." പ്രഭാതത്തെ ഇതിലും മനോഹരമായി ഒരു കവി ആവിഷ്കരിക്കുവതെങ്ങനെ? വാക്കുകൾ കൊണ്ട് കവി കോറിയിടുന്ന ചിത്രങ്ങളെ കാണാതെ പോകാൻ വായനക്കാർക്കാകില്ല.

ഒരു മനോഹര രാത്രിയെ അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കു. "നിലാവ് വിരിച്ച് നക്ഷത്രങ്ങളെ ആകാശത്ത് അടുക്കിവെച്ച് രാത്രി സ്വപ്നം കാണുന്നുണ്ടാവും." മഴവില്ലിനെ മറിച്ച് വെച്ചൊരു തോണിയായും നോക്കിക്കാണാമെന്ന് ഈ കവിതകൾ വായനക്കാരെക്കൊണ്ട് ചിന്തിപ്പിക്കുന്നു.

Peythu thoran mazhayalla Njan Sujith G Kumar

SKU: 1077
₹150.00 Regular Price
₹120.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page