top of page

ആലഭാരങ്ങളില്ലാതെ നല്ലൊരു കഥ എഴുതാൻ സിദ്ധി മാത്രമല്ല നിഷ്ഠയും സാധനയുമാവശ്യമുണ്ട്. സലീം ഷെരീഫിന്റെ ഓരോ കഥയിലും കാണാം ചെറിയ ചെറിയ അതിശയങ്ങളുടെ ചാരുത. ചുരുങ്ങിയ വാക്കുകൾകൊണ്ട് നിഗൂഢതയുണ്ടാക്കുകയും അഴിച്ചുനീക്കുകയും ചെയ്യുന്ന വിരുത്. ഭാവനയ്ക്കും ജീവിതത്തിനുമിടയിലെ അതിരിനെക്കുറിച്ച് കൃത്യമായ ബോധ്യം. വെള്ളക്കടലാസിനു മുന്നിൽ തപസ്സിരിക്കുന്നവന്റെ പേനയിൽനിന്ന് അട്ടകൾ ഇറങ്ങിവരുന്നു. ഉണർന്നു കിടക്കുന്നവന്റെ നിഴൽ കൂർക്കം വലിച്ചുറങ്ങുന്നു. പൂക്കൾ വിഷമാകുന്നു. അടുത്ത നൊടിയിൽ അവ യാഥാർത്ഥ്യത്തിലേക്കു മടങ്ങുകയായി. പുതുകഥയുടെ യൗവനം സലീം ഷെരീഫിന്റെ കഥകളിൽ നിറഞ്ഞു നിൽക്കുന്നു.

2024 ലെ കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ പുരസ്കാരവും സി.വി ശ്രീരാമൻ സ്മൃതി പുരസ്കാരവും നേടിയ കൃതി.

Pookkaran Saleem Shareef

SKU: 863
₹199.00 Regular Price
₹147.26Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page