top of page

ഇത് രാവണായനം. ദേവന്മാരുടെ കാൽക്കീഴിൽക്കിടന്നു ഞെരിഞ്ഞ് നട്ടംതിരിയുമ്പോഴും ചെറുരാജ്യങ്ങളായി ഭിന്നിച്ച് പരസ്പരം പോരടിച്ച് ഒടുവിൽ ശിഥിലമായിത്തീർന്ന പ്രാചീന അസുരസാമ്രാജ്യത്തിന്റെ മഹാപുരാണം. അടിച്ചമർത്തപ്പെട്ടും ഭ്രഷ്ടരാക്കപ്പെട്ടും മൂവായിരം വർഷം ഇന്ത്യയിൽ ജീവിച്ചുപോന്ന പരാജിതരായ അസുരജനതയുടെ ഇതിഹാസകഥ. ഉരുക്കുപോലെ ദൃഢമായ ഇച്ഛാശക്തിയും തീക്ഷ്ണമായ വിജയേച്ഛയും കൈമുതലായുള്ള യുവാവായ രാവണന്റെ പിന്നിൽ നല്ലൊരു ഭാവിജീവിതം സ്വപ്നം കണ്ട് അസുരപ്രജകൾ അണിനിരക്കുന്നു. ജാത്യധിഷ്ഠിതമായ ദേവന്മാരുടെ ഭരണത്തിന്റെ നുകത്തിൻകീഴിൽനിന്ന് തന്റെ ജനതയെ മോചിപ്പിച്ചുകൊണ്ട് രാവണൻ വിജയത്തിൽനിന്നു വിജയത്തിലേക്ക് നയിക്കുന്നു. എന്നാൽ സാധാരണക്കാരനായ പാവം അസുരനെ സംബന്ധിച്ചിടത്തോളം ഒന്നിനും ഒരു മാറ്റവുമില്ല... രാമായണത്തെയും രാവണനെയും വ്യത്യസ്തമായി പുനരാഖ്യാനം ചെയ്യുന്ന നോവൽ. നിരവധി ഇന്ത്യൻ വിദേശ ഭാഷകളിലേക്കു ഭാഷാന്തരം ചെയ്യപ്പെട്ട Asura: Tale of the Vanquished-ന്റെ പരിഭാഷ.

Ravanan Parajitharude Gadha Anand Neelakantan

SKU: 702
₹550.00 Regular Price
₹440.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page