ഇശുക്കുമുത്തു, മകൻ ചുടലമുത്തു, ചുടലമുത്തുവിന്റെ മകൻ മോഹനൻ. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാൻ ആശീർവദിച്ചശേഷം ഇശുക്കുമുത്തു മരിക്കുന്നു. സദാ നീറിപ്പുകയുന്ന അഗ്നിപർവ്വതമായിരുന്നു ചുടലമുത്തുവിന്റെ ഹൃദയം. മോഹനൻ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്‌പോഴും അയാളിൽ കുടികൊണ്ടു. ശ്മശാനപാലകനായി മാറുമ്പോൾ അയാൾ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടർന്നുപിടിച്ച കോളറ പക്ഷേ, ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനൻ നിരാശ്രയനായി. കാലത്തിന്റെ കുത്തൊഴുക്കിൽ മോഹനനും തോട്ടിയായി മാറുന്നു. എങ്കിലും അവൻ ഇശുക്കുമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായി കക്കൂസുകൾതോറും കയറിയിറങ്ങിയ മോഹനൻ അഗ്നിനാളമായിരുന്നു. ആളിപ്പടരുന്ന അഗ്നിനാളം... ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള തകഴിയുടെ പ്രസിദ്ധമായ ഈ നോവൽ മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുൾ നിവരുന്നു.
top of page

SKU: 575
₹160.00 Regular Price
₹118.40Sale Price
bottom of page


