നമുക്ക് ഒരുപാട് പരിചയം ഉള്ള ഒരാൾ അടുത്തുവന്നിരുന്നു കഥകൾ പറഞ്ഞു തരുന്നപോലെ വായിച്ചു തീർക്കാൻ കഴിയുന്ന ഒരു പുസ്തകമാണ് അഭിമന്യുവിന്റെ യൂണിവേഴ്‌സൽ യൂട്രസ്. ഒരു സിനിമക്കാരൻ ആവണമെന്നുള്ള വലിയ മോഹത്തിന്റെ ചെറിയ ഏടുകൾ എഴുത്തിൽ ഉടനീളം കാണാം. കഥകൾക്കിടയിൽ ചില പഞ്ചു ഡയലോഗുകളായും ടെയിൽ എൻഡുകളായും സിനിമ ഡയലോഗുകൾ കടന്നുവരുന്നുണ്ട്. വായനയ്ക്ക് അതേറെ രസം പകരുന്നുമുണ്ട്. സാധാരണക്കാരന് മനസ്സിലാകുന്ന ജീവിതങ്ങളുണ്ട്. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളുമുണ്ട്. അതിലൂടെ കടന്നു പോകുമ്പോൾ നമ്മളും ഓർമ്മകളുടെ കുത്തൊഴുക്കിൽ പെട്ടു പോകും. എല്ലാ കാലത്തും ജീവനുള്ളവയാണ് അഭിമന്യുവിന്റെ കഥകൾ.
നിമ്‌ന വിജയ്
Universal Uterus Abhimanyu Mohan
SKU: 690
₹160.00 Regular Price
₹128.00Sale Price



