top of page

വായനക്കാരുടെ ഇടയില്‍ ഹരമായി മാറിയ മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം എന്നീ നോവലുകള്‍ക്ക് ശേഷം അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയത്തിലെ മൂന്നാമത്തെ നോവല്‍ വായുപുത്രന്‍മാരുടെ ശപഥം. ഇരുപത് ലക്ഷം പ്രതികള്‍ വിറ്റഴിഞ്ഞ ശിവപുരാണത്രയത്തിലെ അവസാനഭാഗം.

മനുഷ്യരാശിക്ക് മുന്നില്‍ തിന്മ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ കൊടും തിന്മയെ പ്രതിരോധിക്കുവാന്‍ ഒരേയൊരു ഈശ്വരനുമാത്രമേ സാധിക്കുകയുള്ളൂ. നീലകണ്ഠനുമാത്രം!

അനേകം യുദ്ധങ്ങള്‍ക്കു വിധേയമായ ഭാരതഭൂമിയില്‍ പാവനമായ ഒരു ധര്‍മ്മയുദ്ധം അരങ്ങേറുന്നു. എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചാലും എന്തു വില നല്കിയിട്ടായാലും ഈ യുദ്ധത്തില്‍ നീലകണ്ഠനായ ശിവന്‍ പരാജയപ്പെട്ടുകൂടാ.

വായുപുത്രന്‍മാരുടെ സഹായം അഭ്യര്‍ത്ഥിക്കുന്ന ശിവന്‍ ഊ ഉദ്യമത്തില്‍ വിജയിക്കുമോ?

ആരേയും വായിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന, ഭാരതീയ സംസ്‌കൃതിയുടെയും ചരിത്രഗാഥയുടെയും ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കാല്പനിക ചാരുത.

അമീഷ് സമ്മാനിക്കുന്ന മറ്റൊരു പാരായണ വിസ്മയത്തിന്റെ മനോഹരമായ മലയാള പരിഭാഷ. ശിവപുരാണ പരമ്പരയിലെ അവസാനഭാഗം.

വിവര്‍ത്തനം: രാജന്‍ തുവ്വാര

Vayuputhranmarude Sapadham( Siva Puranam -3) AMEESH

SKU: 700
₹599.00 Regular Price
₹443.26Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page